Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake News

കു​റു​പ്പ് വി​ഷ​യ​ത്തി​ൽ വീ​ണ്ടും ട്വി​സ്റ്റ്; ഇ​ന്‍റ​ർ​പോ​ൾ സ​ഹാ​യം വേ​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി​പോ​ലീ​സ്. പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചു. ബ്രൂ​ണെ​യി​ൽ ക​ണ്ടെ​ത്തി​യ​ത് സു​കു​മാ​ര കു​റു​പ്പി​നെ​യ​ല്ലെ​ന്നും തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​പോ​ളി​നെ സ​മീ​പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

സൈ​ബ​ർ ഹാ​ക്ക​റു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ക്കം മു​ത​ൽ വി​ഷ​യ​ത്തി​ൽ അ​മി​താ​വേ​ശം കാ​ണി​ക്കാ​തി​രു​ന്ന​തെ​ന്നും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

42 വ​ർ​ഷ​മാ​യി പോ​ലീ​സ് തെ​ര​യു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് സു​കു​മാ​ര കു​റു​പ്പ്. ഇ​ന്‍റ​ർ​പോ​ളി​ന്‍റെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ലും കു​റു​പ്പ് ഇ​പ്പോ​ഴും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന കു​റു​പ്പ് മ​രി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബ്രൂ​ണെ​യി​ൽ കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​ന്ന​ത്.

ബ്രൂ​ണെ​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​റു​പ്പ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ലേ​ക്കാ​ണ് ക്രൈം​ബ്രാ​ഞ്ച് നീ​ങ്ങു​ന്ന​ത്. മു​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ​യും കൊ​ച്ചി​യി​ലെ ഒ​രു സൈ​ബ​ർ വി​ദ​ഗ്ധ​നും വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സു​കു​മാ​ര കു​റു​പ്പി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പേ​രി​ൽ ന​ട​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​വും ഇ​തോ​ടൊ​പ്പം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

 

Latest News

Corehub Up